ജിയോ പേടിയിൽ 51 രൂപയ്ക്ക് ഒരു ജിബി നല്‍കുന്ന ഓഫറുമായി എയർടെൽ;1498 രൂപയ്ക്ക് റീച്ചാർജ്ജ് ചെയ്തശേഷം മാത്രം ലഭിയ്ക്കുന്ന ഓഫർ തട്ടിപ്പെന്ന് ഉപഭോക്താക്കൾ

single-img
30 August 2016

Airtel-Vs-Jioപുതിയ 4ജി നെറ്റ്‌വര്‍ക്കായ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കിയതിനു പിന്നാലെ എയര്‍ടെല്‍ 4ജി നിരക്ക് 80 ശതമാനം വരെ വെട്ടിക്കുറച്ചു.പ്രത്യേക സ്‌കീമില്‍ ഒരു ജിഗാബൈറ്റിന് 51 രൂപവരെയാണ് ചാര്‍ജ് ഈടാക്കുന്നത്. ഡല്‍ഹിയില്‍ നിലവില്‍ വന്ന ഈ സ്‌കീം ഓഗസ്റ്റ് 31 മുതല്‍ രാജ്യമെമ്പാടും ലഭ്യമാകുമെന്ന് കമ്പനി പറയുയുന്നു.

ആദ്യഘട്ടമെന്ന നിലില്‍ 1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് 28 ദിവസത്തേക്ക് ഒരു ജിബി 4ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ലഭ്യമാകും. തുടര്‍ന്നുള്ള 12 മാസത്തേക്ക് 51 രൂപ നിരക്കില്‍ ഒരു ജീബി വീതം റീ ചാര്‍ജ് ചെയ്യാം. ഇക്കാലയളിവില്‍ എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്യാം. നിലവില്‍ 28 ദിവസം കാലയളവില്‍ ഒരു ജിബിക്ക് 259 രൂപയാണ്.

ഇതേപോലെ തന്നെ 748-99 രൂപാ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായത് 748 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌ത് 28 ദിവസത്തേക്ക് ഒരു ജിബി ഉപയോഗിക്കുകയും തുടര്‍ന്ന് 99 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌തു ആറുമാസത്തേക്ക് ഒരു ജിബി ഉപയോഗിക്കാനുമാകും. ഈ ആറുമാസത്തിനിടെ എത്രതവണ വേണമെങ്കിലും 99 രൂപയ്‌ക്ക് ചാര്‍ജ് ചെയ്‌ത് ഒരു ജിബി വീതം ഉപയോഗിക്കാനാകും.

അതേസമയം എയർടെല്ലിന്റെ ഈ പ്ലാൻ തട്ടിപ്പാണെന്നാണു ഉപഭോക്താക്കൾ പറയുന്നത്.1498 രൂപയ്ക്ക് റീച്ചാർജ്ജ് ചെയ്യിപ്പിച്ച് ഒരു വർഷത്തേയ്ക്ക് തങ്ങളുടെ ഉപഭോക്താക്കളായി നിലനിർത്താൻ വേണ്ടിയുള്ള എയർടെല്ലിന്റെ തന്ത്രമാണു ഇതെന്നും ഉപഭോക്താക്കൾ പറയുന്നു.മാസവാടകയായി 125 രൂപ പിടിച്ച ശേഷമാണു എയർടെൽ 99 രൂപയുക്കും 51 രൂപയ്ക്കും ഓഫർ അവതരിപ്പിച്ചിരിയ്ക്കുന്നത്.ചുരുക്കത്തിൽ 224 രൂപയോളം മുടക്കിയാൽ മാത്രമേ എയർടെല്ലിന്റെ ഒരു ജിബി 4ജി ഇന്റെർനെറ്റ് ഉപയോഗിക്കാൻ കഴിയൂ എന്നും ഉപഭോക്താക്കൾ പറയുന്നു