ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ ‘ബ്രാ സീന്റെ’ പേരിൽ സെന്‍സര്‍ ബോര്‍ഡും അണിയറ പ്രവര്‍ത്തകരും തമ്മിൽ പോരു;ബിക്കിനി രംഗം മാറ്റണാമെന്ന് സെന്‍സര്‍ ബോർഡ്

single-img
30 August 2016

katrina-sid-baar-baar-dekho-759ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു സെന്‍സര്‍ ബോര്‍ഡ് വിവാദം.സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കെയ്ഫും അഭിനയിക്കുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ ഒരു ‘ബ്രാ’ സീന്‍ ആണ് വിവാദത്തിലായിരിക്കുന്നത്. ചിത്രത്തില്‍നിന്ന് ഈ ‘അശ്ലീല’ രംഗം നീക്കം ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പണ്ടു കാലം മുതലെ ചിത്രങ്ങളില്‍ ബിക്കിനി ഉപയോഗിച്ചു വരുന്നു. അടിവസ്ത്രത്തെക്കുറിച്ച് പറയാന്‍ പറ്റാത്ത കാലമാണോ ഇതെന്നാണ് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് സവിത ഭാഭി എന്നാണ് ഇത് മാറ്റണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.