നൂറാം ദിനത്തില്‍ ഭവനപദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍;വീടില്ലാത്ത എല്ലാവര്‍ക്കും വീട്, ഭൂരഹിതര്‍ക്ക് സ്ഥലം

single-img
30 August 2016

pinarayi-smiling
പിണറായി വിജയന്‍ മുഖ്യമന്ത്രിയായുളള ഇടത് സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കാനാണ് പദ്ധതി.

മത്സ്യ, തോട്ടം തൊഴിലാളികള്‍ക്ക് ജോലിചെയ്യുന്ന മേഖലയില്‍ വീട് വെച്ചുനല്‍കും. കൂടാതെ ഭൂരഹിതര്‍ക്ക് സ്ഥലവും നല്‍കും. സര്‍ക്കാരിന്റെ പുതിയ പദ്ധതി വഴി നാലുലക്ഷം പേര്‍ക്കാണ് ഗുണഫലം ലഭിക്കുന്നത്. ഇന്നുചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.