ബിഗ് ബിയെ ചൊടിപ്പിച്ച ഐശ്വര്യയുടെ പ്രണയരംഗങ്ങൾ;ഐശ്വര്യാ റായ് ഗ്ലാമര്‍ ലുക്കില്‍ എത്തുന്ന ഏയ് ദില്‍ ഹേ മുഷ്‌കില്‍ ടീസര്‍ പുറത്തിറങ്ങി

single-img
30 August 2016

dil-hai-mushkil (1)

ഇടവേളയ്ക്ക് ശേഷം ഐശ്വര്യാ റായ് ബച്ചന്‍ വീണ്ടും ഗ്ലാമര്‍ ലുക്കില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രം ഏയ് ദില്‍ ഹേ മുഷ്‌കില്‍ ടീസര്‍ പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് നായകന്‍. അനുഷ്‌കാ ശര്‍മ്മയും നായികയാണ്.

രണ്‍ബീര്‍ കപൂറുമൊത്തുള്ള ഐശ്വര്യയുടെ പ്രണയരംഗങ്ങളും ഗ്ലാമര്‍ സീനുകളും ബച്ചന്‍ കുടുംബത്തെ അസ്വസ്ഥമാക്കിയെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. രണ്‍ബീര്‍-ഐശ്വര്യ ബെഡ് റൂം രംഗങ്ങളാണ് ബിഗ് ബിയെ പ്രകോപിതനാക്കിയത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒക്ടോബര്‍ 28ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.