ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍ നിന്നും ചാടിയ ആള്‍ വീടിനു പുറത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ ദേഹത്ത് വീണു സ്ത്രീ മരിച്ചു

single-img
30 August 2016

http-%2F%2Fhss-prod.hss.aol.com%2Fhss%2Fstorage%2Fadam%2Fccb8353ad335adf52bd2365b4bde199e%2F89625977ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ആള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 34 കാരനായ ശെല്‍വം എന്നയാളാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ആത്മഹത്യ ചെയ്യാനായി താഴോട്ട് ചാടിയത്. അശോക് നഗര്‍ ഹൗസിങ് ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാരദയാണ് മരിച്ചത്.
വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് ഇരുവരേയും റോയപ്പട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊണ്ടുപോകും വഴി തന്നെ ശാരദ മരിച്ചിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ ശെല്‍വം ചികിത്സയിലാണ്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശെല്‍വം ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.