പരസ്യവിപണിക്കു ധോണിയെ വേണ്ടാതായി;മഹേന്ദ്രസിംഗ് ധോണിയുമായുള്ള 11 വര്‍ഷത്തെ പരസ്യകരാര്‍ ബന്ധം പെപ്‌സികോ അവസാനിപ്പിക്കുന്നു.

single-img
30 August 2016

6240-pepsi-dhoni-official-website

ദില്ലി: മഹേന്ദ്രസിംഗ് ധോണിയുമായുള്ള 11 വര്‍ഷത്തെ പരസ്യകരാര്‍ ബന്ധം പെപ്‌സികോ അവസാനിപ്പിക്കുന്നു. ഇന്ത്യയുടെ ഏകദിന, ടി-ട്വന്റി നായകനായ മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുമായി പെപ്‌സികോ പരസ്യകരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്.

പെപ്‌സിയുടെയും ലെയ്‌സിന്റെയും പരസ്യങ്ങളിലായിരുന്നു ധോണി അഭിനയിച്ചിരുന്നത്. മികച്ച ഫോം പിന്നിട്ടതും നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റിലേക്ക് മാത്രം ഒതുങ്ങിയതുമാണ് 35കാരനായ
ധോണിയെ കൈവിടാന്‍ കോളഭീമന്മാരെ പ്രേരിപ്പിച്ചത്. ധോണിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ അടുത്തയിടെ സോണി ടിവിയും ഡാബറും തീരുമാനിച്ചിരുന്നു.

2016 ലെ ഫോബ്‌സ് പട്ടിക പ്രകാരം, 270 ലക്ഷം ഡോളറാണ് ധോണിയ്ക്ക് പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ മത്സര പ്രതിഫലങ്ങളിലൂടെ ധോണി നേടുന്ന സമ്പാദ്യം 40 ലക്ഷം ഡോളര്‍ മാത്രമാണ്. 2014 ന്റെ അവസാനം വരെ 18 ഓളം ബ്രാന്‍ഡുകളാണ് ധോണിയുമായി പരസ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. പെപ്‌സി, റീബോക്ക്, ബൂസ്റ്റ്, ഡാബര്‍, സോണി, ടിവിഎസ്, വീഡിയോകോണ്‍ ഉള്‍പ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നും 10 മുതല്‍ 12 കോടി രൂപയായിരുന്നു ധോണിയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 10 ഓളം ബ്രാന്‍ഡുകള്‍ മാത്രമാണ് ധോണി പ്രതിനിധീകരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിന് ധോണി ആവശ്യപ്പെടുന്ന 8 കോടി രൂപ കൂടുതലാണെന്നും കമ്പനികള്‍ക്ക് പരാതിയുണ്ട്.