നിക്കര്‍ മാറ്റി പാന്റ്‌സിട്ട് ആര്‍എസ്എസ്;ആര്‍എസ്എസിന്റെ പുതിയ യൂണിഫോം വിതരണം തുടങ്ങി.

single-img
30 August 2016

14203044_591396797735693_421743179_oആർഎസ്എസിന്റെ പുതിയ യൂണിഫോമിന്റെ ഭാഗമായ ബ്രൗൺ പാന്റ്സിന്റെ വിതരണം ആരംഭിച്ചു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തോടു ചേർന്നുള്ള കടയിലാണ് പുതിയ പാന്റുകൾ വിൽക്കുന്നത്. 250 രൂപയാണ് ഒരു പാന്റിന്റെ വില. ആദ്യ ബാച്ചായി 10,000 പാന്റുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒക്ടോബറിലാണ് പുതിയ യൂണിഫോം ഔദ്യോഗികമായി നിലവില്‍ വരിക.

കാക്കി ട്രൗസറിന് പകരം ഇനി തവിട്ട് പാന്റായതോടെ 90 വര്‍ഷത്തെ പാരമ്പര്യമാണ് ചരിത്രമായത്. കറുത്ത തൊപ്പിയും വെള്ള ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും ആയിരിക്കും ഇനി ആര്‍.എസ്.എസ് ഗണവേഷം.

2010 ല്‍ കാന്‍വാസ് ബെല്‍റ്റിന് പകരം ലെതല്‍ ബെല്‍റ്റ് വന്നതാണ് ഇതിന് മുന്‍പ് യൂണിഫോമില്‍ വന്ന പരിഷ്‌കാരം. ലഭ്യത കുറവുമൂലം രണ്ട് വര്‍ഷം എടുത്ത് തീരുമാനം പ്രാവര്‍ത്തികമാകാന്‍. പുതിയ യൂണിഫോമിനൊപ്പം വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സും ഉണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാന്റ് പരിഷ്‌കരണത്തോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.