‘ബലാത്സംഗം ചെയ്യപ്പെടുന്ന കന്യാസ്ത്രീ’; വന്യത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

single-img
29 August 2016

Vannyam-movie
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന വന്യം എന്ന ചിത്രം വിവാദത്തിലേക്ക്. ചിത്രത്തിനെതിരെ തൃശൂർ സ്വദേശി കോടതിയെ സമീപിച്ചു. വന്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുന്നതാണ് സിനിമയുടെ പ്രമേയം എന്നാണ് ആക്ഷേപം.

അപര്‍ണ നായര്‍ മുഖ്യകഥാപാത്രമായ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതോടെ വിവാദത്തിന് തുടക്കമായി. വന്യം എന്ന ടൈറ്റിലിനുള്ളിലെ യേശുക്രിസ്തുവിന്റെ രൂപമാണ് വിവാദമായത്.

ഇതിന് പിന്നാലെ എത്തിയ ട്രെയിലറും വിമര്‍ശനം നേരിട്ടു. പല രംഗങ്ങളും ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നാണ് പരാതി.

അതേസമയം, മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെ ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡിന്റെ കനത്ത പരിശോധനയ്ക്ക് ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്ന് സംവിധായകൻ സോഹൻ സീനുലാൽ വ്യക്തമാക്കി. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.