സ്ടോക്ക് കണ്ടെത്താനും സ്മാർട്ട്ഫോൺ ആപ്പ്;ഹൃദയഭാഗത്ത് സ്മാര്‍ട്ട്‌ഫോണ്‍ വെച്ചാണു സ്ടോക്കിനുള്ള സാധ്യത കണ്ടെത്തുന്നത്

single-img
29 August 2016

An-app-that-can-detect-stroke
‘സ്‌ട്രോക്ക്’ കണ്ടുപിടിക്കാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിച്ച് ശാസ്ത്രഞ്ജര്‍.മറ്റ് ഹാർഡ് വെയറുകൾ ഒന്നും തന്നെ കണക്ട് ചെയ്യാതെ ഫോണിൽ തന്നെയുള്ള ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് എന്നിവ ഉപയോഗിച്ചാണ് സ്ടോക്കിനുള്ള സാധ്യത കണ്ടെത്തുന്നത്.വിപണിയിലുള്ള 90% സ്മാർട്ട്ഫോണുകളിലും ആക്‌സിലറോമീറ്ററും ഗൈറോസ്‌കോപ്പും ഉണ്ട്.

സ്‌ട്രോക്കിന് കാരണമാകുന്ന അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് (ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍) കണ്ടെത്തി മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നതരത്തിലുള്ള ആപ്പ് ഫിന്‍ലാന്‍ഡിലെ ടെര്‍കു യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.രോഗിയുടെ ഹൃദയഭാഗത്ത് സ്മാര്‍ട്ട്‌ഫോണ്‍ വെച്ചശേഷം റെക്കോഡിങ്ങുകള്‍ എടുത്ത് ആപ് ഉപയോഗിച്ച് സ്‌ട്രോക്കിനുള്ള സാധ്യത കണ്ടത്തൊം.

ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ് റെക്കോഡിങ്ങുകള്‍ നല്‍കിയാല്‍ ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍ ഉണ്ട്/ ഇല്ല എന്ന മറുപടിയാണ് ആപ് നല്‍കുക.അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് ഉണ്ടെങ്കിൽ സ്ടോക്കിനുള്ള സാധ്യത കൂടുതലാണു