ഇനി ശബരിമലയിലേയ്ക്കെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി;55 വയസ്സുവരെ കാത്തിരിയ്ക്കാമെന്ന് സംഘപരിവാർ അനുകൂലികളായ വനിതകൾ

single-img
29 August 2016

image_collash

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം സാധ്യമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗയിലെ കബറിടത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്കു നീക്കുന്ന ബോംബെ ഹൈക്കോടതി ഉത്തരവിനു തൊട്ടുപിന്നാലെ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു തൃപ്തി ദേശായി.വരുംദിവസങ്ങളില്‍ ശബരിമല ക്ഷേത്ര അധികൃതരുമായി ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം സാധ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അവർ പറഞ്ഞു

അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 55 വയസ്സുവരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് റെഡി ടു വെയ്റ്റ് എന്ന ഹാഷ് ടാഗിൽ(#readytowait) ഫേസ്ബുക്കിൽ ക്യാംപെയിൻ ആരംഭിച്ചു.സംഘപരിവാർ അനുകൂലികളായ വനിതകളാണു റെഡി ടു വെയ്റ്റ് എന്ന ഹാഷ് ടാഗിനു പിന്നിൽ.റെഡിടുവെയ്റ്റ് ക്യാംപെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

14100546_1336246549719156_8663365678467102628_n
റെഡിടുവെയ്റ്റ് ക്യാപയിനെതിരേ ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടൂണ്ട്.സതി നിർത്തലാക്കിയ കാലഘട്ടത്തിലായിരുന്നെങ്കിൽ റെഡിടു ഡൈ ക്യാമ്പയിനുമായി സംഘപരിവാർ അനുകൂലികളായ വനിതകൾ വരുമെന്ന് ധ്വനിപ്പിയ്ക്കുന്ന രീതിയിലുള്ള ട്രോളുകളാണു “ഐസിയു” അടക്കമുള്ള ട്രോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്