ദാമ്പത്യ പ്രശ്‌നം ചാനലില്‍ പരിപാടിയായി;ചാനല്‍പരിപാടിക്കിടെ അപമാനിതനായ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു

single-img
29 August 2016

article2le-83e84c6344e794d
കുടുംബ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത വേടവാക്കം സ്വദേശി നാഗപ്പന്‍ ആത്മഹത്യ ചെയ്തു. മരണത്തിനു കാരണം പരിപാടിയുടെ അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണനും പരിപാടിയുടെ അണിയണ പ്രവര്‍ത്തകരുമാണെന്ന് മക്കള്‍ പറയുന്നു.സീ ടിവിയുടെ തമിഴ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപ് ചിത്രമായ ചക്കരമുത്തിലൂടെ മലയാള സിനിമയിലെത്തിയ ലക്ഷ്മി തമിഴ് ചാനലുകളിലെ ജനപ്രിയ അവതാരക കൂടിയാണ്.

സീ തമിഴ് സംപ്രേഷണം ചെയ്യുന്ന ‘ സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന അസ്വാരസ്യങ്ങളും അവിഹിത ബന്ധങ്ങളുമാണ് മിക്കവാറും ചര്‍ച്ചയാവുന്നത്. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ പരിപാടികള്‍ മലയാളം ചാനലുകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്.