കാവ്യയെ വിവാഹം കഴിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് ദിലീപ്;തന്റെ കാര്യങ്ങളിൽ തീരുമാനങ്ങൾ ഏടുക്കുന്നത് മീനൂട്ടിയാണെന്ന് ദിലീപ്

single-img
29 August 2016

14159690_591021314439908_1151525791_n

ദിലീപ്-കാവ്യ വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്ത പലതവണ കേട്ടതാണ്. ഈ വിഷയത്തെക്കുറിച്ച് താരങ്ങളോട് ചോദിച്ചാല്‍ ഒഴിഞ്ഞുമാറാറാണ് പതിവ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ‘വനിത’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരിക്കുകയാണ്.‘പ്രേക്ഷകരുടെ മുന്നിലാണ് ഞാനും കാവ്യയും വളര്‍ന്നത്. അവരോട് ഒന്നും ഒളിച്ചുവെക്കാനില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ് എന്തുണ്ടായാലും ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കും.’ ദിലീപ് പറയുന്നു.

പിന്നെ, വീടുകളില്‍ സാധാരണ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനമെടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്.’ മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് ‘അത് അപ്പോഴല്ലേ’ എന്ന് തമാശമട്ടില്‍ മറുപടി പറയുന്നു ദിലീപ്.

കാവ്യയുടെ പേരു ചേര്‍ത്തുള്ള ഗോസിപ്പുകളല്ല തന്റെ വിവാഹജീവിതം തകരാന്‍ ഇടയാക്കിയതെന്നും ദിലീപ് പറഞ്ഞു. അതിനു മറ്റുചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാവുമെന്നും ദിലീപ് പറഞ്ഞു. ‘ ഈകാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ. മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പ്.’ ദിലീപ് പറഞ്ഞു.