മുന്നറിയിപ്പില്ലാതെ യൂബറും കരീമും അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചത് ഓൺലൈൻ ടാക്സികളെ ആശ്രയിയ്ക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി

single-img
29 August 2016

An illustration picture shows the logo of car-sharing service app Uber on a smartphone next to the picture of an official German taxi sign
അമേരിക്കന്‍ ഓണ്‍ലൈന്‍ ഗതാഗത ശൃഖലയായ യൂബര്‍ അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ശനിയാഴ്ച മുതലാണ് യൂബറും ഈ രംഗത്തെ എതിരാളിയായ കരീമും സേവനം നിര്‍ത്തിവെച്ചത്.

കഴിഞ്ഞ ആഴ്ച 50 യൂബര്‍ ഡ്രൈവര്‍മാര്‍ അറസ്റ്റിലായെന്ന് എമിറേറ്റ്‌സ് മാധ്യമമായ ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമം ലംഘിച്ചെന്ന് കാണിച്ച് യൂബര്‍ ഡ്രൈവര്‍മാരെ തിരിച്ചയച്ച നടപടികളും സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുന്നതിന് കാരണമായെന്നും സൂചനയുണ്ട്. എന്നാല്‍ കമ്പനി ജീവനക്കാരുടെ അറസ്റ്റാണ് തീരുമാനത്തിന് പിന്നില്‍ എന്ന കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് യൂബര്‍ വക്താത് നല്‍കുന്ന വിവരം. ഉടന്‍ സേവനം പുനഃരംഭിക്കുമെന്ന് അറിയിച്ച ഇരു കമ്പനികളും ദുബായിലെ സേവനങ്ങള്‍ സ്വാഭാവികമായി തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യൂബറും കരീമും അബുദാബിയില്‍ സേവനം നിര്‍ത്തിവച്ചത് ഓൺലൈൻ ടാക്സികളെ ആശ്രയിയ്ക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കി.വളരെമികച്ച സൗകര്യമാണു ഉബർ അബുദാബിയില്‍ നൽകിയിരുന്നതായാണു യാത്രക്കാർ പറയുന്നത്

Read more at: http://malayalam.oneindia.com/nri/uber-suspend-service-abu-dhabi-careem-follows-the-way-155419.html