വേശ്യാവൃത്തി ആചാരം തെറ്റിച്ച് വിവാഹജീവിതത്തിലേയ്ക്ക് കടന്ന യുവതിയ്ക്കെതിരേ ഭീഷണിയുമായി ഗുജറാത്തിലെ ഒരു ഗ്രാമം;വേശ്യാവൃത്തി ആചാരമായി കരുതുന്ന ഗ്രാമവാസികളിൽ നിന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍

single-img
29 August 2016

121204031100-arab-women-uprising-nabil-1-horizontal-galleryവേശ്യാവൃത്തി നൂറ്റാണ്ടുകളായി ആചാരമായി കരുതുന്ന ഗ്രാമമാണു ഗുജറാത്തിലെ വാഡിയ.വാഡിയ ഗ്രാമത്തിലെ തന്റെ സമുദായം തന്നെ ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണു 24 കാരിയായ യുവതി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.മൃഗാശുപത്രിയില്‍ ജോലി ചെയ്യുന്ന സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട 25 കാരനായ യുവാവുമായി യുവതി കഴിഞ്ഞ ദിവസം ഒളിച്ചോടുകയും റജിസ്റ്റര്‍ വിവാഹം ചെയ്യുകയുമുണ്ടായി. എന്നാൽ പാരമ്പര്യത്തെ ധിക്കരിച്ചു എന്ന കാരണത്താല്‍ ഇവരെ വേട്ടയാടാന്‍ സമുദായാംഗങ്ങളായ ഗ്രാമീണര്‍ രംഗത്ത് വന്നിരുന്നു.യുവതിയുടെ പ്രശ്നം ഏറ്റെടുത്ത് ചില ജീവകാരുണ്യ സംഘടനകൾ രംഗത്ത് വന്നിട്ടൂണ്ട്.

വാഡിയ ഗ്രാമത്തില്‍ 13 വയസാകുമ്പോൾ തന്നെ പെൺകുട്ടികളെ സമുദായം വേശ്യാവൃത്തിയിലേയ്ക്ക് തള്ളിവിടും.വേശ്യാവൃത്തി തങ്ങളുടെ കുലത്തൊഴിലായ കരുത്തുന്നവരാണു ഈ സമുദായം.വേശ്യാവൃത്തിയിൽ പെട്ട് പോയാൽ പിന്നെ പെൺകുട്ടികൾക്കും അതിൽ നിന്ന് രക്ഷ നേടനാകില്ല.
യുവതിയെ സ്ഥിരമായി സന്ദർശിക്കുന്ന ആളായിരുന്നു കഥാനായകനായ യുവാവ്.25കാരനായ യുവാവ് യുവതിയോട് തന്റെ പ്രണയം തുറന്ന് പറയുക ആയിരുന്നു.വിവാഹം കഴിക്കണമെന്ന ആഗ്രഹം യുവതിയെ അറിയിച്ചതിനെത്തുടർന്ന് യുവതി തന്നെയാണു ഇക്കാര്യം തന്റെ മാതാപിതാക്കളെ അറിയിച്ചത്.ഇക്കാര്യം ഗ്രാമീണര്‍ അറിയുകയും അവര്‍ ഇതിനെതിരേ രംഗത്ത് വരികയുമായിരുന്നു. ആചാരം ഒരാളെങ്കിലും തെറ്റിക്കുന്നത് മറ്റുള്ളവര്‍ക്കും ഇങ്ങിനെ ചെയ്യാന്‍ പ്രേരണയാകുമോ എന്ന് ഭയന്ന ഇവര്‍ യുവാവും യുവതിയും ഒന്നിക്കുന്നതിനെതിരേ രംഗത്ത് വരികയായിരുന്നു. ഈ സമുദായത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണു വേശ്യാവൃത്തി
വിചാര്‍ത്താ സമുദായ് സമാര്‍ത്തന്‍ മഞ്ച് പോലെയുള്ള സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ടതായും പഴയജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും ഇവർ നൽകുന്നതായും “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തു.