പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരില്‍ വീട്ടില്‍ കയറി മർദ്ദിച്ചു;യുവാവും കൂട്ടുകാരും ചേര്‍ന്ന പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ടു മുറിവേല്പിച്ചു.

single-img
29 August 2016

blade

പ്രേമാഭ്യര്‍ത്ഥനയുമായി പുറകേനടന്ന് നിരന്തരം ശല്യംചെയ്ത അയല്‍വാസിക്കെതിരെ പോലീസില്‍ പരാതി നല്‍കിയ സ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ പെരുമ്പാവൂരില്‍ ക്രൂരമായ ആക്രമണം. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ യുവാവും കൂട്ടുകാരും ചേര്‍ന്ന പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ ബ്ലേഡ് കൊണ്ടു മുറിവേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പെണ്‍കുട്ടിയെ അഞ്ചംഗ സംഘം വീട്ടില്‍ക്കയറി മര്‍ദിക്കുകയും ബ്ലെയിഡ് കൊണ്ട് പരുക്കേല്‍പ്പിക്കുകയും ചെയ്തത്. സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന അയല്‍വാസിയായ ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയത്. ഇതാണ് അക്രമി സംഘത്തെ ചൊടിപ്പിച്ചത്.

അതിനിടെ അല്‍വാസിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ മുന്‍പും പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് ഇത് ഗൗരവമായി എടുത്തില്ലെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്.