മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് ഉലകനായകൻ;പിണറായി എന്റെ മുഖ്യമന്ത്രി;കമലഹാസൻ

single-img
29 August 2016

kerala-cm-lauds-kamal-haasan-24-1472014051

ഷെവലിയാര്‍ പുരസ്‌കാരം നേടിയതിന് അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിവാക്കുകളുമായി കമലഹാസൻ.ബുഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്റെ സന്ദേശം എന്ന അഭിസംബോധനയുമായുള്ള കത്താണ് കമലഹാസൻ മുഖ്യമന്ത്രി പിണറായിക്കു വേണ്ടി എഴുതിയിരിക്കുന്നത്.മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി താങ്കളെ ഇത്രത്തോളം അഭിനന്ദിക്കുന്നതിനുള്ള കാരണം ചോദിച്ച ഒരാളോടെന്ന വണ്ണം ‘പിണറായി എന്റെ മുഖ്യമന്ത്രി’യെന്നാണ് കമലഹാസൻ പറഞ്ഞത്. ഏതെങ്കിലും മലയാളിയോട് ഇതിനെ സംബന്ധിച്ച് ചോദിച്ചാല്‍ താന്‍ മലയാളിയാണെന്നേ അവര്‍ പറയുകയുള്ളൂ എന്നും കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ഹാസന് ഷെവലിയാര്‍ പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു‍. വിഖ്യാത നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയാര്‍ പട്ടം നല്‍കി ആദരിച്ചതില്‍ സന്തേഷമുണ്ട്. ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളിലൊന്നിന് കമലഹാസന്‍ അര്‍ഹനായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സിപിഐഎമ്മിന്റെ നിരവധി വേദികളില്‍ പിണറായിക്കൊപ്പം കമല്‍ ഹാസന്‍ പങ്കെടുത്തിട്ടുണ്ട്.