ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് രക്തം കൊണ്ടെഴുതിയ കത്ത് മുഖ്യമന്ത്രിക്ക് അയച്ചു.

single-img
26 August 2016

RAPE-VICTIM
ചണ്ഡീഗഡ്: ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ടെഴുതിയ കത്ത് അയച്ചു. കര്‍നാല്‍ സ്വദേശിനിയാണ് രക്തംകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും അയാള്‍ക്ക് ശിക്ഷ നല്‍കണമെന്നും യുവതി കത്തില്‍ ആവശ്യപ്പെടുന്നു.
2009ലാണ് യുവതി പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി മുന്നറിയിപ്പ് നൽകി.