മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനകക്ക് ജലീലിന്‍റെ മറുപടി

single-img
26 August 2016

jaleel-against-governor (1)

തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്‌നേഹമാണ് വേണ്ടത്. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും മന്ത്രി ചോദിച്ചു.അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ വ്യവസ്ഥാപിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിനായില്ല. ഇതു സ്വയം വിമര്‍ശനമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിലും സര്‍ക്കാരിനു വീഴ്ച പറ്റിയതായി ജലീല്‍ പറഞ്ഞു.

കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു. നായകളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.