സ്വന്തം സീറ്റ് വില്‍പ്പനച്ചരക്കാക്കിയ സിപിഐ സാരോപദേശം നല്‍കേണ്ട;കേരള കോണ്‍ഗ്രസ്സെന്ന് കേട്ടാല്‍ സി.പി.ഐയ്ക്ക് വിറളിയെന്ന് മാണി

single-img
25 August 2016

mani-viglance

കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്കില്ലെന്ന് ചെയർമാൻ കെ.എം മാണി. കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐ വിറളി പിടിക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. സ്വന്തം പാർലമെന്‍റ് സീറ്റ് വിൽപന ചരക്കാക്കിയ പാർട്ടിയാണ് സി.പി.ഐ. കളങ്കിത രാഷ്ട്രീയ പാർട്ടിയായ സി.പി.ഐ കേരള കോൺഗ്രസിന് സാരോപദേശം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എങ്ങോട്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. സി.പി. ഐ എഴുതാപ്പുറം വായിക്കുകയാണ്.