കശ്മീരിന്റെ ഭാവിയും ഇന്ത്യയുടെ ഭാവിയും രണ്ടായി കാണേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്:കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുത്

single-img
25 August 2016

rajnath-singh-mehbooba-mufti_650x400_41472110268

ശ്രീനഗര്‍: കശ്മീരിന്റെ ഭാവിയും ഇന്ത്യയുടെ ഭാവിയും രണ്ടായി കാണേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്ര് രാജ്‌നാഥ് സിംഗ്. കശ്മീരിലെ യുവജനങ്ങളെ വെച്ച് കളിക്കരുതെന്നും യുവജനങ്ങളുടെ കൈയ്യില്‍ വേണ്ടത് കമ്പ്യൂട്ടറും പുസ്തകങ്ങളും പേനയുമാണെന്നും രാജ്‌നാഥ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സുരക്ഷാ സേനയോട് സംയമനം പാലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കശ്മീരിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷാ സൈനികരോട് പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങൾ ജനങ്ങൾ മറക്കരുത്. പെല്ലറ്റ് ഗണ്ണുകൾക്ക് പകരം സംവിധാനം എന്തെന്ന് ഉടൻതന്നെ സർക്കാർ പ്രഖ്യാപിക്കുന്നതാണ്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഈ സന്ദർശനത്തിൽ മുന്നൂറിലധികം ആളുകളെ നേരിട്ട് കണ്ടു. കാണാനാഗ്രഹിക്കുന്ന ആരുമായും താൻ കൂടിക്കാഴ്ചക്ക് തയാറാണ്. 20 ലധികം ദൗത്യസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും ആഗ്രഹിക്കുന്നത് താഴ്വരയിൽ സമാധാനം പുലരണമെന്നാണെന്നും അദ്ദേഹം പറഞ്ഞു

പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതു രണ്ടാം തവണയാണ് രാജ്നാഥ് സംസ്‌ഥാനത്ത് എത്തുന്നത്. പെല്ലറ്റ് തോക്കുകൾക്കു പകരമുള്ള മാർഗങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ സേനയുമായി ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പുൽവാമ ജില്ലയിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. അയ്യായിരത്തിൽ അധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.