ഒളിമ്പിക് മെഡല്‍ നേട്ടം ആഘോഷിച്ച ഇന്ത്യയെ പരിഹസിച്ച പിയേഴ്‌സ് മോര്‍ഗണ്‍നു സേവാഗിന്റെ ചുട്ടമറുപടി;ഞങ്ങള്‍ ഇന്ത്യക്കാര്‍ ചെറിയ സന്തോഷങ്ങള്‍ പോലും ആഘോഷിക്കും.

single-img
25 August 2016

vspm600_1472102442
ന്യുഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞതെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ആഹ്‌ളാദപ്രകടനത്തെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ചുട്ട മറുപടി നല്‍കി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററില്‍ കൂടിയാണ് ഇവരുടെ വാക്‌പോര് മുറുകിയത്.
120 കോടി ജനങ്ങളുള്ള ഒരു രാജ്യം ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയത് ഇങ്ങനെ ഉത്സവം പോലെ ആഘോഷിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു എന്നായിരുന്നു മോര്‍ഗന്റെ ട്വീറ്റ്.

മോര്‍ഗന്റെ ട്വീറ്റിന് ഉടന്‍ മറുപടിയുമായി ഉടൻ സെവാഗ് എത്തി.ഞങ്ങള്‍ ഇന്ത്യക്കാര്‍ എല്ലാ ചെറിയ സന്തോഷങ്ങള്‍ പോലും ഓര്‍ത്തിരിക്കും അത് ആഘോഷിക്കുകയും ചെയ്യും, നിങ്ങള്‍ ഇംഗ്ലണ്ടുകാരാണലോ ക്രിക്കറ്റ് കണ്ടുപിടിച്ചത് എന്നിട്ടും ഇതുവരെ ഒരു ലോകകപ്പ് പോലും നേടിയില്ലല്ലോ പിന്നെ വീണ്ടും ലോകകപ്പുകള്‍ക്ക് ഇംഗ്ലണ്ട് ടീമിനെ അയക്കുന്നതോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.


എന്നാല്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ ലോകകപ്പ് നേടുമായിരുന്നുവെന്ന് മോര്‍ഗണ്‍ തിരിച്ചടിച്ചു. ട്വന്റി20 ലോകകപ്പ് ഞങ്ങള്‍ നേടി. കെവിന്‍ മാന്‍ ഓഫ് സീരീസുമായി എന്ന കാര്യവും മോര്‍ഗണ്‍ ചൂണ്ടിക്കാട്ടി.

ഇതിനും വ്യക്തമായ മറുപടി സെവാഗിനുണ്ടായിരുന്നു. കെവിന്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ വംശജനാണെന്നും അദ്ദേഹം ആഫ്രിക്കയിലാണ് ജനിച്ചതെന്ന കാര്യം മറക്കരുതെന്നായിരുന്നു സെവാഗ് ഇതിനു നല്‍കിയ മറുപടി.