ഇന്ത്യന്‍ അന്തര്‍വാഹിനികളുടെ നിര്‍മാണ രഹസ്യം ചോര്‍ന്നു

single-img
24 August 2016

employees-buildingഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്നില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ന്നു. ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നതെന്ന് ഒരു ഓസ്‌ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘‘റസ്ട്രിക്റ്റഡ് സ്കോര്‍പീന്‍ ഇന്ത്യ’’ എന്ന് രേഖപ്പെടുത്തിയ 22,400 പേജുകളടങ്ങിയ വിവരങ്ങളാണ് ലീക്കായിരിക്കുന്നത്.

3500 കോടി ഡോളറിന്‍റെ ഇടപാടാണ് ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. ഐ.എന്‍.എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറ് സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍.എസ് ഇന്ത്യക്കു വേണ്ടി നിര്‍മ്മിക്കുന്നത്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവിക സേനക്ക് അന്തര്‍വാഹിനി കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹ്യസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്

സംഭവത്തെ കുറിച്ച് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാര്യമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിവരങ്ങള്‍ പുറത്ത് വന്നത് ഇന്ത്യയേയും ആശങ്കയിലാക്കിയിട്ടുണ്ട്. സംഭവത്തേപ്പറ്റി അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.