പേരുപോലെ കൊമ്പൻ മീശക്കാരൻ തന്നെയാണു മീശപ്പുലിമല;ആ കൊമ്പന്റെ നെറുകിലേക്കു ചവിട്ടിക്കയറിയ ആ യാത്ര ഇതാ.

single-img
24 August 2016

IMG_8932പേരുപോലെ കൊമ്പൻ മീശക്കാരൻ തന്നെ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയായ മീശപ്പുലിമല.സമുദ്രനിരപ്പിൽ നിന്നും 8661 അടി ഉയരത്തിലാണ് പശ്ചിമഘട്ടത്തിലെ കേമൻറെ നിൽപ്.ചാർളി സിനിമ ഇറങ്ങിയ നാൾ മുതൽ ഈ മലയെ പറ്റി ഗൂഗിളിൽ തിരക്കാത്തവരുണ്ടാകില്ല .മുൻപൊരിക്കൽ പോയിട്ടു കയറാൻ കഴിയാതെ മടങ്ങിയ ആ കൊമ്പന്റെ നെറുകിലേക്കു ചവിട്ടിക്കയെിയ ആ യാത്ര ഇതാ.
മീശപ്പുലിമല കേരള ഫോറെസ്റ് ഡിപ്പാർട്മെൻറിന്റെ കീഴിൽ ഉള്ളതാണ്.ഇവിടെ അധികം സഞ്ചാരികൾ കടന്നു വരാറുണ്ടായിരുന്നില്ല.ദുൽഖുർ സൽമാൻ ആണ് ഇതിനെ ഇത്രയേറെ പ്രശസ്തമാക്കിയത്.മൂന്നാറിനോട് അടുത്ത് കിടക്കുന്ന മീശപുലിമല അടുത്ത കാലം വരെ യാത്ര പ്രേമികൾക്ക് അറിയാത്ത ഒരു പേരായിരുന്നു.”മീശപുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ “ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് ഇപ്പോൾ ഒരുപാട് പേര് ഇവിടെ വരുന്നു.
മീശപുലിമലയിലേക്കു ചെന്നെത്താൻ രണ്ടു വഴികളാണ് ഉള്ളത്. കേരള ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഈ മലയിൽ ട്രെക്കിങ്ങ് നടത്താൻ ഫോറെസ്റ് ഡിപ്പാർട്മെൻറ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.നേരായ മാർഗത്തിലൂടെ മീശപുലിമല കയറാൻ KFDC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.മീശപുലിമലയുടെ ബേസ് ക്യാമ്പ് ആയ റോഡോവാലിയിൽ ആണ് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.2 പേരടങ്ങുന്ന ഒരു സംഘത്തിന് ആഹാരവും താമസവും ക്യാമ്പ് ഫയറും ഗൈഡിന്റെ സഹായവും ഉൾപ്പടെ 3500 രൂപയാണ്.നേരത്തെ ബുക്ക് ചെയ്യണം.ഇപ്പോൾ നല്ല തിരക്കുമാണ്.അവിടെ നിന്ന് മല കയറുകയാണ് ആദ്യത്തെ വഴി.

IMG_8999
പിന്നീടുള്ളത് സൂര്യനെല്ലി വഴി കൊളുക്കുമലയിൽ എത്തി അവിടുന്ന് ട്രെക്ക് ചെയ്യുക.പക്ഷെ ഇത് വഴി മീശപുലിമലയിൽ കയറുന്നതു കേരള ഫോറെസ്റ്റുകാർ കണ്ടാൽ തടയും.മിക്കവാറും ആരും തടയാൻ ഉണ്ടാകില്ല എന്നത് സഞ്ചാരികളെ ഇത് വഴി നടക്കാൻ പ്രേരിപ്പിക്കുന്നു.100 രൂപ കൊളുക്കുമലയിൽ അടച്ചാൽ മീശപുലിമലയിലേക്കു നടക്കാം.ഗൈഡിന്റെ സഹായമൊന്നും പ്രതീക്ഷിക്കണ്ട.പോകുന്ന വഴികൾ പലതായി പിരിഞ്ഞേക്കാം,ശെരിക്കുള്ള വഴിയിലൂടെ നടന്നെത്തുക പ്രയാസകരമാണ്.ലക്ഷ്യത്തിലെത്തിയാൽ യഥാർത്ഥ അഡ്വെഞ്ചറസ് യാത്രാനുഭവമാകും നിങ്ങളെ കാത്തിരിക്കുക.
കൊളുക്കുമല കാണാത്തവർക്ക് അതൊരു അനുഭവം തന്നെ ആയിരിക്കും.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുന്നിൻ ചെരുവുകളിൽ നട്ടു വളർത്തുന്ന തേയിലതോട്ടം അവിടെ ആണ് എന്ന് കമ്പനി അവകാശപ്പെടുന്നു.അവിടെ നിന്ന് ഒരു കട്ടൻ ചായ കുടിച്ചാൽ അത് ശരിയാണെന്നു തോന്നും.കൊളുക്കുമല വഴി മീശപുലിമലയിലേക്കു ഒരു യാത്ര പരിചയപ്പെടുത്താൻ ശ്രമിക്കാം.

IMG_9011

യാത്ര പോകുന്നവർ യാത്രയിൽ വഴിയേ ഉള്ള കാഴ്ചകൾ പരമാവധി ഉൾപെടുത്താൻ ശ്രമിച്ചാൽ അത് ലാഭകരവും മടുപ്പുളവാക്കാത്തതും ആയി തീരും.അതിനായി വഴി തിരഞ്ഞെടുക്കുന്ന ആദ്യം വേണ്ടത്.2 ദിവസം കുറഞ്ഞത് വേണം മീശപുലിമലയിലേക്കു യാത്ര ചെയ്യാൻ.അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്.തിരുവനന്തപുരത്തു നിന്നുള്ളവർ എംസി റോഡ് വഴി പത്തനംതിട്ടയിൽ എത്തി അവിടുന്ന് എരുമേലിയിൽ എത്തുക.കാഴ്ചകളുടെ വസന്തം അവിടെ തുടങ്ങുകയായി.

IMG_9065

വളഞ്ഞു തിരിഞ്ഞ വഴികളും ഇരുവശത്തും നിറഞ്ഞ പച്ചപ്പും മനസിനെ കുളിരണിയിക്കും.ചാർളിയിലെ തന്നെ രംഗങ്ങൾ ഷൂട്ട് ചെയ്ത വളഞ്ഞങ്ങാനം വാട്ടർഫാൾസിൽ നിർത്തി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.ഇവിടെ നിന്നും 5 km ദൂരെയാണ് പാഞ്ചാലിമേട്.മുന്നോട്ടുള്ള വഴി നിങ്ങളെ മുണ്ടക്കയം എന്ന മലയോര പ്രദേശത്തു എത്തിക്കും.മുണ്ടക്കയത്തിൽ നിന്നും 19 km അകലെയാണ് സിനിമ പ്രേമികളുടെ ഇഷ്ട ലൊക്കേഷൻ ആയ കുട്ടിക്കാനം.ഏലപ്പാറയ്ക്കും കട്ടപ്പനയ്ക്കും ഇടയിൽ പ്രദാനമായും 2 സ്ഥലങ്ങളാണ് കാണാൻ ഉള്ളത്.ആദ്യത്തേത് അയ്യപ്പൻ കോവിൽ തൂക്കുപാലം.പഴക്കം ചെന്ന ഒരു അയ്യപ്പ ക്ഷേത്രം ഇവിടെ ഉണ്ട്.പെരിയാർ നദിക്കു കുറുകെയാണ് ഈ തൂക്കുപാലം.നദിയിൽ വെള്ളം ഉയരുമ്പോൾ അമ്പലം വെള്ളത്തിനടിയിൽ മുങ്ങിപോകും.”ലൈഫ് ഓഫ് ജോസൂട്ടി “എന്ന സിനിമ ഷൂട്ട് ചെയ്തത് ഈ തൂക്കുപാലത്തിൽ വച്ചാണ്. അവിടെ നിന്നും വളരെ അടുത്താണ് അഞ്ചുരുളി.”ഇയ്യോബിന്റെ പുസ്തകം “ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.ഇരട്ടയാറിൽ നിന്നും വെള്ളം ഇടുക്കി ഡാമിലെത്തിക്കുന്ന ഈ തുരങ്കത്തിന്റെ നീളം 4.75 km ആണ്.തുരങ്കത്തിന്റെ മറുവശം ഒരു ചെറിയ പൊട്ടു പോലെ കാണാൻ കഴിയും.മഴക്കാലത്തു തുരങ്കം നിറഞ്ഞു വെള്ളം ഒഴുകാറുണ്ട്.വേനലിൽ വെള്ളം കുറവായതിനാൽ സഞ്ചാരികൾ പലരും അതിനുള്ളിലേക്ക് നടക്കാറുണ്ട്.പ്രാണവായുവിന്റെ ലഭ്യത അകത്തെ കയറുംതോറും കുറഞ്ഞു കൊണ്ടിരിക്കും.
കട്ടപ്പനായാണ് അടുത്ത പ്രദാന ടൗൺ.ഇവിടെ അടുത്താണ് കാൽവരി മൗണ്ട്.ഈ അടുത്തയിടയ്ക്കു നീലക്കുറിഞ്ഞി പൂത്ത് ഇവിടെയാണ്.ഇടുക്കി ഡാമിന്റെ ഒരു വശം കാണാൻ കഴിയും ഇവിടെ നിന്നാൽ.21 km അകലെയാണ് കാറ്റിന്റെ നിലയ്ക്കാത്ത പ്രവാഹമുള്ള രാമക്കൽമേട്‌ കാറ്റാടിപാടങ്ങൾ .ഉപയോഗിച്ച് വൈദുതി ഉത്പാദിപ്പിക്കുന്നു ഇവിടെ.ഇടുക്കി ടാം പണിയാൻ സ്ഥലം കാട്ടി കൊടുത്ത കുറവാന്റെയും കുറത്തിയുടെയും വലിയ രൂപങ്ങൾ ഉണ്ട് ഇവിടെ.അതും കണ്ടു കഴിഞ്ഞാൽ നേരെ ആണായിരങ്ങൾ ഡാമിലേക്ക് പോകാം.

IMG_9070

തേയില തോട്ടങ്ങൾക്കു നടുവിൽ ഉള്ള ഈ ജലസംഭരണി പൂപ്പാറയ്ക്കടുത്താണ്.കട്ടപ്പനയിൽ നിന്നും ഉടുമ്പൻചോല വഴി ഇവിടെ എത്തിച്ചേരാം.ഇവിടുത്തെ പ്രധാനa ആകർഷണം ബോട്ടിംഗ് ആണ്.ഇവിടെ ഡാമിൽ ഒരുപാട് തുരുത്തുകൾ കാണാൻ കഴിയും.പോക്കുവെയിലിൽ ടാം കാണാൻ മനോഹരമാണ്.ഇനിയുള്ളത് സൂര്യനെല്ലിയിലേക്കു എത്തുക എന്നുള്ളതാണ്.വീതികുറഞ്ഞ റോഡുകൾ ആണ് സൂര്യനെലിയിലേക്കു.വൈകുന്നേരങ്ങളിൽ ഇവിടെ മഞ്ഞും കോടയും ഉണ്ടാകാം അത് കൊണ്ട് തന്നെ നേരത്തെ സൂര്യനെല്ലിയിലെ എത്തുക.

IMG_9198

കൊളുക്കുമലയുടെ അടിവാരം ആണ് സൂര്യനെല്ലി.ഇവിടെ നിന്ന് കൊളുക്കുമലയിലേക്കു ജീപ്പുകൾ മാത്രമേ പോകു.6 കിലോമീറ്ററോളം റോഡ് ഇല്ല.തേയിലക്കാടുകൾക്കിടയിലൂടെ കല്ലുപാകിയ വഴികൾ സാദാരണ വാഹങ്ങൾക്കു ഇന്നും ബാലികേറാമലയാണ്.സൂര്യനെല്ലിയിലെ റൂമുകളും ഹോംസ്റ്റേയും ഉണ്ട്.റൂം സാദാരണ 700 മുതൽ ഉണ്ടാകും.അത്യാവശ്യം പാചകം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഹോംസ്റ്റേയ് ആണ് നല്ലത് 2000 മുതൽ ഉണ്ടാകും ഹോംസ്റ്റേയ്.നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.ഹോട്ടലുകൾ കുറവാണ് സൂര്യനെലിയിൽ.അത് കൊണ്ട് തന്നെ ആഹാരം നേരത്തെ കഴിച്ചു റൂമിൽ എത്തുകയാണ് നല്ലത്. കൊളുക്കുമലയിൽ കയറാൻ ജീപ്പുകൾ ഉണ്ട് അവിടെ നിന്നും.രാത്രിയിൽ തന്നെ ഒരു ജീപ്പ് പറഞ്ഞേര്പ്പാടാക്കുക പുലർച്ചെ സൂര്യോആദയം കൊളുക്കുമലയിൽ കാണാൻ.കഴിവതും നേരത്തെ കൊളുക്കുമല കയറുക അതിനായി രാത്രി നേരത്തെ ഉറങ്ങുകയാണ് നല്ലത്.ജീപ്പുകൾ സാദാരണയായി 1000 മുതൽ 2500 വരെ വാടക വാങ്ങാറുണ്ട്.മീശപുലിമല കയറുമ്പോൾ അത്യാവശ്യം വേണ്ട ആഹാര സാദനങ്ങൾ വാങ്ങി സൂക്ഷിക്കുക.സൂര്യനെല്ലിയിലെ നിന്നും വാങ്ങി സൂക്ഷിക്കുകയാണ് ഉചിതം.ഗ്ലുകോസ് കൃത്യമായും കരുതുക.

IMG_9283
പുലർച്ചെ 3.30 നു ഉണർന്നാൽ 4.30 നു കൊളുക്കുമലയിലേക്കു പുറപ്പെടാൻ കഴിയും.സൂര്യോദയത്തിനു മുൻപ് ആകാശത്തെ നിറഭേദങ്ങൾ മറ്റൊരു കാഴ്ചയാണ്.സമുദ്ര നിരപ്പിൽ നിന്നും 7130 അടി ഉയരത്തിലാണ് കൊളുക്കുമലയുടെ സ്ഥാനം.അവിടെ എത്തിയാൽ കമ്പനി അടത്തുന്ന ഒരു കട്ടൻ ചായ കട ഉണ്ട്.അവിടെ നിന്ന് ഒരു കാട്ടാനും വാങ്ങി തൊട്ടടുത്തുള്ള സിംഹ മലയിൽ സൂര്യോദത്തിനായി സ്ഥാനം പിടിക്കുക.കീടനാശിനികൾ തളിക്കാത്ത നല്ല തേയില വാങ്ങാൻ കിട്ടും ഇവിടെ ഒരു പക്ഷെ ലോകത്തിലെ തന്നെ ഉയരം കൂടിയ തേയില.പ്രത്യക രീതിയിൽ പിടിച്ചെടുക്കുന്ന ഈ തേയില ഒരിക്കൽ കുടിച്ചാൽ പിന്നെ അതിന്റെ സ്വാദു മറക്കാൻ കഴിയില്ല.100 പാസ് എടുത്താൽ ഫാക്ടറിയുടെ പ്രവർത്തങ്ങൾ കാണാൻ കഴിയും.അതിനു മുതിരാതെ വെയിലുറയ്ക്കും മുൻപേ മീശപുലിമല കയറുക.

IMG_9289
കൊളുക്കുമലയിൽ നിന്ന് 100 രൂപ പാസ് എടുത്താൽ കൊളുക്കുമലയിലേക്കു നടക്കാം.കൊളുക്കുമലയിൽ നിന്ന് തന്നെ മീശപുലിമല കാണാൻ സാധിക്കും.ഒരു കുടം കമിഴ്ത്തി വച്ച പോലെ അങ്ങ് ദൂരെ കാണാം.മലയുടെ ടിക്ക് മനസിലാക്കി യാത്ര ചെയ്യുന്നതാണ് നല്ലത്.ഒരുപാട് വഴികൾ ഉള്ളതിനാൽ തെറ്റിപോകാൻ സാധ്യത കൂടുതലാണ്.കൂട്ടമായി യാത്ര ചെയ്യുക,നേർവഴിയിൽ മാത്രം തിരഞ്ഞെടുക്കുക.കുറുക്കുവഴികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.തേയില കാടുകൾക്കിടയിൽ തറയിൽ പറ്റിപിടിച്ചു ഒരുപാട് പൂക്കൾ ഉണ്ടാകും.തേയില തോട്ടം പിന്നിട്ടാൽ പൊക്കം കുറഞ്ഞ കുറ്റിക്കാടുകൾ ആയി.ആ വഴി മീശപുലിമലയുടെ അടിവാരത്തിലേക്കു നമ്മളെ എത്തിക്കും.പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റമാണ്.നല്ലപോലെ വിശ്രമിച്ചു കിതപ്പ് മാറ്റിയ ശേഷം മല കയറാം.മലയുടെ മുകൾഭാഗം എപ്പോഴും മഞ്ഞിൽ മൂടി കിടക്കും.വലിയ മലയുടെ ചെങ്കുത്തായ കയറ്റത്തിൽ കാറ്റു ഇടയ്ക്കു വന്നു പോകുന്നതിനൊപ്പം മഞ്ഞും കോടയും നമ്മളെ പൊതിഞ്ഞു കൊണ്ടിരിക്കും.ചെറിയ ഭാഗങ്ങളാക്കി മല കീഴടക്കാൻ ശ്രമിക്കുക.ഉയരം കൂടുംതോറും ഓക്സിജൻ കുറഞ്ഞുകൊണ്ടിരിക്കും.അപ്പോൾ ഉണ്ടാകുന്ന തലവേദനയും തലകറക്കവും മാറ്റാൻ വിശ്രമം അത്യാവശ്യമാണ്.ഓർക്കുക ഡോക്ടറുടെ സേവന ലാഭമായ്ക്കാൻ മണിക്കൂറുകൾ വേണ്ടി വരും അത് കൊട്നു അപകടം വരുത്തിവയ്ക്കാതെ ഇരിക്കുക. കയറ്റം കയറി മുകളിലെത്തിയാൽ നിങ്ങള്ക്ക് മുകളിൽ നീല ആകാശവും താഴെ വെളുത്ത പഞ്ഞി കെട്ടുകൾ പോലെ മേഘവും ആയിരിക്കും.മേഘങ്ങൾ നിങ്ങളെ തൊട്ടുതലോടികൊണ്ടിരിക്കും.ചിലതു നേർത്ത മഞ്ഞു തുള്ളികളായി താഴേക്കു വീഴും.മേഘം മാറുമ്പോൾ താഴെ സൂര്യനെല്ലിയും തേയില തോട്ടവും ചുവന്ന ഇടവഴികളും കാണാം.ഒരു വശത്തു ആണായിരങ്ങൾ ഡാമാണ്.മറ്റൊരു വശത്തു ചെമ്പ്രയിലെ ഹൃദയതടാകത്തിന്റെ അതെ രൂപത്തിൽ ഒരു തടാകം നീല നിറത്തിൽ കാണാം.ചുറ്റും മലകൾക്കിടയിൽ ഒരു തെളിനീർ തടാകം.ഓർക്കുക നിങ്ങൾ ഇപ്പോൾ 8661 അടി ഉയരത്തിലാണ്.അധികനേരം ചിലവഴിക്കാൻ കഴിയില്ല മീശപുലിമലയിൽ അതികഠിനമായ തണുപ്പാണ്.സാവധാനം തിരിച്ചിറങ്ങി നേരെ കൊളുക്കുമലയിലേക്ക്.ഫാക്ടറിയും കണ്ടു തേയിലയും വാങ്ങി മടങ്ങാം.
മടക്കം ബോഡിമെട് വഴി ബോധിനായകന്നുർ വഴി ആയാൽ മല മടക്കുകളിൽ തീർത്ത ചുരങ്ങൾ താണ്ടി താഴെ ഇറങ്ങാം.ബോധിനായകനുരിൽ നിന്നും കുമളി വഴി കട്ടപ്പന വഴി തിരികെ മടങ്ങാം ഒരുപിടി നല്ല ഓർമകളുമായി.
സൂര്യനെല്ലിയിലെ താമസത്തിനും ജീപ്പ് സഫാരിക്കുമായി അവിടെയുള്ള ബാലസുബ്രഹ്മണ്യം എന്ന ആളിനെ വിളിച്ചാൽ സഹായിക്കുന്നതാണ്.8547089474,04868249474