‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ പുറത്തിറങ്ങി

single-img
24 August 2016

1471959154_kochavva-paulo-ayyappa-coelho

മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 30 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഉദയാ ഒരു സിനിമയൊരുക്കുന്നത്.

ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛന്‍ കുഞ്ചാക്കോയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു. പിന്നീട് ചാക്കോച്ചന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയുടെ മേല്‍നോട്ടത്തിലും ‘ഉദയ’ കുറേക്കാലം സിനിമ പിടിച്ചു. പിന്നീട് മറവിയിലേക്ക് പോയ ‘ഉദയാ സ്റ്റുഡിയോ’യെ തിരിച്ചുകൊണ്ടുവരുകയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍.