ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും;സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏഴാമത്

single-img
24 August 2016

14081254_588657488009624_1113178299_n (1)

ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമത്. 5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ടനുസരിച്ചുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യക്കു പിന്നാലെ കാനഡ (4.7 ലക്ഷം കോടി ഡോളർ), ഓസ്ട്രേലിയ (4.5 ലക്ഷം കോടി ഡോളർ), ഇറ്റലി (4.4 ലക്ഷം കോടി ഡോളർ) എന്നീ രാജ്യങ്ങളും ആദ്യ പത്തിലിടം നേടി. അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്.
48.9 ലക്ഷം കോടി ഡോളറാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള അമേരിക്കയുടെ ആസ്തി. ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്‌ഥാനത്ത്. യഥാക്രമം 17.4 ലക്ഷം കോടി ഡോളറും 15.1 ലക്ഷം കോടി ഡോളറുമാണ് ഈ രാജ്യങ്ങളുടെ മൊത്തം ആസ്തി. യുണൈറ്റഡ് കിംഗ്ഡം, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. യഥാക്രമം നാല്, അഞ്ച്, ആറ് സ്‌ഥാനങ്ങളിലാണ് ഈ രാജ്യങ്ങൾ.