അസ്ലം വധത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കെന്ന് കെ.എം.ഷാജി എംഎൽഎ.;ഷുക്കൂർ വധത്തിൽ ജയരാജനെ നിയമത്തിനുമുന്നിൽ എത്തിച്ചത് പോലെ അസ്ലം വധക്കേസിൽ പിണറായിയെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും • ഇ വാർത്ത | evartha
Kerala

അസ്ലം വധത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കെന്ന് കെ.എം.ഷാജി എംഎൽഎ.;ഷുക്കൂർ വധത്തിൽ ജയരാജനെ നിയമത്തിനുമുന്നിൽ എത്തിച്ചത് പോലെ അസ്ലം വധക്കേസിൽ പിണറായിയെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും

K M Shaji

നാദാപുരത്തെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎൽഎ.ഈ മാസം 12നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലം ആക്രമിക്കപ്പെട്ടത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം അസ്ലമിനെ തെരഞ്ഞുപിടിച്ച് വെട്ടുകയായിരുന്നു.

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ നിയമത്തിനുമുന്നിൽ കൊണ്്ടുവന്നതുപോലെ, അസ്ലം വധക്കേസിൽ പിണറായിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കെ.എം ഷാജി പറഞ്ഞു

ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായിരുന്ന അസ്്ലമിനെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്. അസ്്ലമിനെ വെട്ടിക്കൊന്ന ആറംഗ സംഘത്തെ കൃത്യമായി തിരിച്ചറിയാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.