മദ്യനയം മാറ്റുക തന്നെ ചെയ്യും. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി

single-img
20 August 2016

bar-closureപുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയം മാറ്റുക തന്നെ ചെയ്യുമെന്നും എതിര്‍പ്പുകള്‍ വരുന്നമെന്ന് കണ്ട് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒക്ടോബര്‍ 2 ന് വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ പൂട്ടില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

അതേസമയം മദ്യനയത്തിൽ സര്‍ക്കാര്‍ വിശദീകരണം കേട്ടശേഷം പ്രതികരിക്കാം എന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

മദ്യനയം മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം വകുപ്പ് വീണ്ടും എത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിന് വെല്ലുവിളിയാണെന്നും കേരളത്തിലേക്കുളള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നതായും പഠനം പറയുന്നു. മദ്യനയം മാറിയാല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വരെ ബാറുകള്‍ അനുവദിച്ചേക്കാം. പൂട്ടിപ്പോയ 400 ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യുമെന്നാണ് സൂചന.