കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന് ആന്റണി;ഒരുമിച്ച് ഫോട്ടോ എടുത്തത് കൊണ്ട് കാര്യമില്ല: ആന്റണി

single-img
20 August 2016

ANTONY_1280326f
കോൺഗ്രസ് നേതൃത്വത്തിൽ തറമുറമാറ്റം വേണമെന്ന് എ.കെ.ആന്റണി. കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായി. തമ്മിൽത്തല്ലു കൊണ്ടാണ് ഭരണത്തുടർച്ച ഉണ്ടാകാതെ പോയത്. കോൺഗ്രസിൽനിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്്ടുവരണം. തമ്മിൽത്തല്ല് തുടർന്നാുൽ ആരും തിരിച്ചുവരില്ല. ഒരുമിച്ചു ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ലെന്നും ആന്റണി പറഞ്ഞു.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ രാജീവ് ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
പാർട്ടിയുടെ വോട്ടുകൾ സംഘപരിവാർ അടർത്തിയെടുക്കുന്നുണ്ട്. ഇതിനെ ചെറുക്കണം. കോൺഗ്രസിലേക്ക് ഇപ്പോൾ ചെറുപ്പക്കാർ കടന്നു വരുന്നില്ല. ആ സ്ഥിതി മാറണം. ചെറുപ്പക്കാർ വരണം, അങ്ങനെ തലമുറകൾ മാറി മാറി വരണം. എങ്കിലേ പാർട്ടി ശക്തിപ്പെടുകയുള്ളൂവെന്നും ആന്റണി പറഞ്ഞു.