കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി എംടി രമേശ്:വരമ്പത്ത് കൂലി വാങ്ങില്ല, പാടത്തെ പണി തുടരും

single-img
19 August 2016

14088729_586258768249496_1245630813_nകോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്.കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് അതേ നാണയത്തില്‍ തന്നെ എംടി രമേശ് മറുപടി നല്‍കി. പാടത്തെ പണി നിര്‍ത്തില്ല, ഇനിയും തുടരും. വരമ്പത്ത് കൂലി വാങ്ങലല്ല മറിച്ച് പാടത്തെ പണിയിലൂടെ പൊന്നുവിളയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമേശ് പറഞ്ഞു.
അതേസമയം പയ്യന്നൂര്‍ കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും സിബിഐ അന്വേഷണത്തെ നേരിടാന്‍ സിപിഐഎം തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വ്യക്തമാക്കി. പയ്യന്നൂരില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി പറഞ്ഞിരുന്നു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.ഇതിനു മറുപറി ആയിരുന്നു രമേശിന്റെ പ്രസംഗം