മോദിയെ പിന്തുണച്ച് ബലൂചിസ്ഥാൻ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ;ബലൂചി വനിതകള്‍ നരേന്ദ്രമോദിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന് കരിമ ബലൂച്

single-img
19 August 2016

ZVbxL6mK
ന്യുഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാന്‍ പ്രസ്താവനവയിൽ മോദിയെ പിന്തുണച്ച് ബലൂച് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തക കരിമ ബലൂച് രംഗത്തെത്തി. ബലൂചി വനിതകള്‍ നരേന്ദ്രമോദിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന് കരിമ ട്വിറ്ററില്‍ കുറിച്ചു.
ബലൂചിസ്ഥാനില്‍ പാകിസ്താന്‍ പട്ടാളം നടത്തുന്ന മനുഷ്യാവകശ ലംഘനങ്ങള്‍ക്കും കൂട്ടക്കുരുതിക്കുമെതിരെ താങ്കളുടെ ശബ്ദമുയരണമെന്ന് ബലൂചിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കരിമ ട്വിറ്ററില്‍ പങ്ക് വഹിച്ച വീഡിയോയിലൂടെ പറയുന്നു. പാക്ക് അധീന കശ്മീരിനെയും ബലൂചിസ്ഥാനെയും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മോദി സ്വാതന്ത്ര ദിനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ സാഹചര്യത്തിലാണ് കരിമ ബലൂചിന്റെ പ്രതികരണം.