ഇറോം ഷർമിളയുടെ ആത്മീയത

VBK-IROM_FAST_2965385fഔഷധസേവയേക്കാള്‍ നല്ലതാണ് ഒരുനാള്‍ വ്രതം നോക്കുന്നതെന്ന് ഗ്രീക്കുകാര്‍ പൌരാണിക കാലത്തു തന്നെ വിശ്വസിച്ചിരുന്നു. ഭക്ഷണം നമുക്കു ഔഷധവും ഔഷധം നമുക്കു ഭക്ഷണവുമായിരിക്കണമെന്നും രോഗകാലത്ത് ഭക്ഷണം കഴിക്കുന്നത് രോഗത്തിനെ ഊട്ടിവളര്ത്തുോമെന്നും മഹാനായ ഹിപ്പോക്രട്ടിസ് പറഞ്ഞു. സമയത്തും കാലത്തും ആഹാരം കഴിക്കേണ്ടതിന്റെട പ്രാധാന്യവും ആഹാരം ഒഴിവാക്കി വ്രതനിഷ്ഠപാലിക്കേണ്ടതിന്റെ ആവശ്യവും വെളിപ്പെടുത്തുവാന്‍ പൌരാണികപ്രതിഭകള്ക്കു കഴിഞ്ഞിരുന്നു. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്ക്ക്് പാഠങ്ങള്‍ കാലാകാലം പറഞ്ഞു മനസ്സിലാക്കികൊടുക്കേണ്ടകാര്യമില്ല. ജന്മനാ കൈവന്ന ജീവിതപരിജ്ഞാനം അവ വേണ്ടപ്പോള്‍ ഉപയോഗിച്ചുകൊള്ളും. ചെറിയൊരു അസുഖം വന്നാലുടന്‍ പൂച്ചയും പട്ടിയുമൊക്കെ കൈക്കൊള്ളുന്ന പ്രാഥമിക നടപടിയാണ് ഭക്ഷണവിരക്തി.
ശിവാനുരക്തയായ സതീദേവി ചാന്ദ്രമാസത്തില്‍ നന്ദവ്രതം നോറ്റതിന്റെട ഒന്പനതാം നാള്‍ സാക്ഷാല്‍ പരമശിവന്‍ സംപ്രീതനാവുകയും പ്രത്യക്ഷപ്പെടുകയും ചെയ്തത് ശിവപുരാണം. തന്റെന ശാപത്താല്‍ കുഷ്ഠരോഗിയായി മാറിയ ബ്രാഹ്മണന്‍ പതിനാറ് തിങ്കളാഴ്ചകളില്‍ വ്രതം നോറ്റുകൊണ്ട് സംപൂര്ണ്ണര ആരോഗ്യവാനായതു കണ്ട് സ്തബ്ധയായിപ്പോയ പാര്വുതീദേവിയും തിങ്കള്നോആന്പുി നോറ്റു തുടങ്ങിയെന്നതും പുരാണം.യുധിഷ്ഠിരനോട് ഏകാദശിവ്രതത്തെക്കുറിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്കുന്ന സവിശേഷ വിവരണം ഭഗവദ്ഗീതയില്‍ വായിക്കാം.
ഇസ്ലാമിന് നോന്പുനോല്ക്കില്‍ കേവലം പവിത്രമാസമായ റമസാനില്‍ സൂരോദയത്തിനു മുന്പു തുടങ്ങി സൂര്യാസ്തമയം വരെ ആഹാരവും ലൌകികസുഖഭോഗങ്ങളും ഉപേക്ഷിക്കുകയെന്നതു മാത്രമല്ല. ആത്മാര്ത്ഥഗസ്നേഹം, ശുഭാപ്തിവിശ്വാസം, സര്വ്വേതശ്വരനു മുന്പില്‍ നടത്തുന്ന അകളങ്കിതമായ സമര്പ്പ ണം തുടങ്ങി ആത്മനിയന്ത്രണത്തിനും ആത്മവിശ്വാത്തിനുമായുള്ള ഈശ്വരനിയോഗം കൂടിയാണ്.
ആത്മീയതയുടെ വേദിയില്‍ വ്രതാനുഷ്ഠാനം അഥവാ ആഹാര-ലൌകിക സുഖഭോഗങ്ങളുടെ നിരാസം കൊണ്ട് അര്ത്ഥ മാക്കുന്നത് ഇതൊക്കെയാണ്. പക്ഷേ പ്രതിഷേധത്തിന്റെര പച്ചയായ പ്രകടനമെന്നോണം ഭക്ഷണവും ജീവിതസുഖങ്ങളും ത്യജിച്ച മഹാത്മാഗാന്ധിയും ഇറോം ഷര്മിണളയും അനന്യപ്രതീകങ്ങളാണ്. ഇരുവര്ക്കുംോ നിരാഹാരം ഒരു സമരമായിരുന്നു. വ്യക്തിപരമായ വരലബ്ധിക്കല്ല, മാനവസമൂഹത്തിനൊന്നാകെയുള്ള അവകാശങ്ങള്ക്കുര വേണ്ടിയായിരുന്നു ഇരുവരും ജലപാനം പോലും ഉപേക്ഷിച്ച് നിരന്തര വ്രതം നോറ്റത്.

മരണം വരെ നിരാഹാരമെന്നത് ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം തന്റെ മാരകമായ സമരമുറയായിരുന്നു. വെറും കായികശേഷികൊണ്ട് മാത്രം ഒരാള്ക്ക് നിരാഹാരം കിടക്കാന്‍ കഴിയില്ലെന്നും ഹൃദയത്തിന്റൊ അടിത്തട്ടില്‍ നിന്ന് ഉയര്ന്നുന വരുന്ന നിശ്ഛയദാര്ഢ്യദത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹം കാട്ടിത്തന്നു. പതിനേഴു തവണയായി നൂറ്റിനാല്പതോളം ദിവസം അദ്ദേഹം നിരാഹാരസമരം നടത്തി.
ഇറോം ഷര്മിപളയുടെ കാര്യമോ? 28 വയസ്സുള്ള ഒരു മണിപ്പൂരി പെണ്കൊരടിയാണ് തീഷ്ണമായ സമരമുറയിലേക്ക് കളങ്കമില്ലാത്ത ആത്മാര്ത്ഥപതോടെ ചുവടുവച്ചത്. സംശയാസ്പദമായ ആര്ക്കു നേരേയും മാരകമായ നടപടികൈക്കൊള്ളാന്‍ സുരക്ഷാസേനക്ക് അധികാരം സിദ്ധിച്ചത് 1958ലെ പ്രത്യേക നിയമപ്രകാരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും നിയമം പ്രാബല്യത്തിലുണ്ട്. ഇംഫാല്‍ താഴ്വരയില്‍ 2000 നവംബര്‍ 2ന് സുരക്ഷാസേന നടത്തിയ വെടിവെയ്പില്‍ ബസ് കാത്തു നിന്ന പത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭാരത സര്ക്കാ രിന്റെ ധീരതാ പുരസ്കാരം നേടിയ പതിനെട്ടുകാരന്‍ സിനാം ചന്ദ്രമണിയുള്പ്പെ്ടെയാണ് അന്നവിടെ പിടഞ്ഞുവീണു മരിച്ചത്. അന്നേക്കു രണ്ടാം നാള്‍ തുടങ്ങിയതാണ് ഷര്മിുളയുടെ നിരാഹാര വ്രതം. സ്വാതന്ത്ര്യത്തിനും ന്യായമായ മനുഷ്യാവകാശങ്ങള്ക്കും വേണ്ടിയുള്ള വ്രതം.
മൂക്കിലേറ്റിയ ഫീഡിംഗ് ട്യൂബും പാറിപ്പറന്ന തലമുടിയുമായി, മനുഷ്യസാധ്യമായ ഏറ്റവും വലിയ പ്രതിഷേധത്തിന്റെആള്‍രൂപമായി പതിനാറു വര്ഷാങ്ങളാണ് മണിപ്പൂരിന്റെ പ്രിയപുത്രി തരണം ചെയ്തത്. ജലപാനമില്ലാതെ, ശോഷിക്കുന്ന ശരീരവുമായി ആ കൃശഗാത്രി ജയിലറകളിലും പോലീസ് അനുവദിച്ച ആശുപത്രി മുറികളിലുമായി ചുരുണ്ടു കൂടുകയല്ല ചെയ്തത്. ജാമ്യം ലഭിച്ചപ്പോഴൊക്കെയവള്‍ തന്റെ സമരപാത മണിപ്പൂരിനു പുറത്തേക്കും വ്യാപിപ്പിച്ചു. ഇറോമിനെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശമെന്നത് മണിപ്പൂരിന്റെ മാത്രമൊരു ഇടുങ്ങിയ ചിന്തയോ ആവശ്യമോ ആയിരുന്നില്ല. ക്ഷയിക്കുന്ന ആരോഗ്യത്തിനുമീതേ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അവള്‍ അക്ഷരശക്തിയുടെ തീജ്വാലയായി.
ജൂലായ് 26ന് തന്റെ നിരാഹാരസമരം അവസാനിപ്പിക്കയാണെന്നു ഇറോം ഷര്മ്മി്ള പ്രഖ്യാപിച്ചപ്പോള്‍ ലോകം അത്ഭുതം കൂറിയത് സ്വാഭാവികം. പതിനേഴു നിരാഹാരസമരങ്ങളിലൂടെ വിദേശികളെ അടിയറപറയിച്ച മഹാത്മജിയുടെ നാട്ടില്‍ 28 വയസ്സുള്ള യുവതി തന്റെ ജീവിതത്തിന്റെ പതിനാറു വര്ഷ ങ്ങളിലൂടെ നടത്തിയ സഹനസമരം അവസാനിപ്പിക്കുകയാണെന്നു പറയുന്പോള്‍ ഗാഢമായ നിരാശ അവളുടെ വാക്കുകളിലുണ്ട്. തികച്ചും അഹിംസാപരമായ, ത്യാഗസംപൂര്ണ്ണെമായ സമരത്തിന് അര്ഹ്മായ പ്രതികരണം ലഭിച്ചുവോ? ഗാന്ധിസ്മരണയോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
എനിക്കു പറക്കണം പക്ഷിയെപ്പോലെ…, സമൂഹത്തെ മനസ്സിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുപോയി…, ഞാനുമൊരു മനുഷ്യസൃഷ്ടിയല്ലേ… എന്നൊക്കെ ഈ ധീരവനിതയിന്നു പരിതപിക്കുന്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ആത്മീയ പഴന്പുരാണങ്ങള്ക്കു മീതേ നിരര്ത്ഥ്കമായ ത്യാഗസമരത്തിന്റെ ആധുനിക കഥയാണോ ഇറോം ഷര്മി്ളയുടേത്? ഇറോം ഷര്മിആള നാം വായിച്ചു പഠിച്ചു മനസ്സിലാക്കേണ്ട മഹദ്ഗ്രന്ഥമാകുന്നത് അങ്ങനെയാണ്. ചോദ്യങ്ങള്ക്കു്ത്തരം ആ ജീവിതപുസ്തകത്തില്‍ നിന്നു തന്നെ കണ്ടെത്തണം.