മുഖ്യമന്ത്രിയുടെ ശബരിമല യാത്ര മുടക്കിയത് സാക്ഷാല്‍ അയ്യപ്പനാണെന്ന് പി.സി ജോര്‍ജ് എം.എൽ.എ ;ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്നും ജോർജ്ജ്

single-img
18 August 2016

27-1427443488-pc-george

ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. മല കയറാനുള്ള ആരോഗ്യം മുഖ്യമന്ത്രിക്കില്ല എന്ന് പറഞ്ഞിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം എടുത്തത്. ഇപ്പോഴത്തെ യാത്രാതടസത്തിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ സന്നിധാനത്ത് നടത്താനിരുന്ന അവലോകന യോഗം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പമ്പയില്‍ എത്തിയിരുന്നു. മഴയെ തുടര്‍ന്ന് സന്നിധാനത്തിലേക്കുളള യാത്ര ഉപേക്ഷിക്കുകയായിരുന്നു.