പശുക്കളെ കടത്തി എന്നാരോപിച്ച് സംഘ പരിവാർ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു;കൊല്ലപ്പെട്ടയാളും സംഘ പരിവാർ പ്രവർത്തകൻ

single-img
18 August 2016

prashant-poojary_650x400_71471505419

അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ ആക്രമണത്തിൽ ഗുരുദരമായ പരിക്കേറ്റ ഇയാൾ കൊല്ലപ്പെടുക ആയിരുന്നു.ഇയാള്‍ ബി.ജെ.പി പ്രവർത്തകനാണെന്ന വിവരം സംഭവശേഷം പുറത്തുവന്നു.സംഭവത്തിൽ 18 സംഘ പരിവാർ പ്രവർത്തകർ അറസ്റ്റിലായി.

ടെമ്പോവില്‍ രണ്ട് പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) ഗോ സംരക്ഷകർ എന്ന് അവകാശപ്പെട്ട് എത്തിയ സംഘം മർദ്ദിക്കുക ആയിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.