ബാർ ലോബികളുമായുണ്ടാക്കിയ ധാരണ നടപ്പാക്കാൻ ഇടതുമുന്നണി ശ്രമമെന്ന് സുധീരൻ

single-img
18 August 2016

vm

ന്യൂഡല്‍ഹി: കേരളത്തിലെ മദ്യനയത്തില്‍ മാറ്റം വേണമെന്ന ടൂറിസം മന്ത്രി എ. സി മൊയ്തീന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.പിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തിരഞ്ഞെടുപ്പിന് മുമ്പ് ബാറുടമകളുമായുണ്ടാക്കിയ ധാരണ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനുള്ള കളമൊരുക്കലാണ് നടക്കുന്നതെന്ന് സുധീരന്‍ ആരോപിച്ചു. കേരളത്തില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് മദ്യപിക്കാനാണൊ എന്നും അദ്ദേഹം ചോദിച്ചു.

മദ്യനയം വന്നതിന് ശേഷവും കേരളത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല. ടൂറിസ്റ്റുകളുടെ പേരിൽ മദ്യ നയം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മദ്യലോബിക്ക് അനുകൂലമായ കളമൊരുക്കലാണ് ഇപ്പോൾ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.