സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം ഫയല്‍നീക്കത്തിന് തടസം സൃഷ്ടിക്കുന്നതായി വിജിലന്‍സ്

single-img
17 August 2016

Jacob thomas fb

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അമിതരാഷ്ട്രീയം ഫയല്‍നീക്കത്തിന് തടസം സൃഷ്ടിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തിവയ്ക്കുന്നു. കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും വിജിലന്‍സിന് നിര്‍ദേശം നല്‍കി.

.ഭരണസിരാ കേന്ദ്രത്തിലെ അമിത രാഷ്ട്രീയമാണ് പലപ്പോഴും ഫയല്‍ നീക്കത്തിന് തടസമാകുന്നതെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍. അപൂര്‍വമായി പിടിവീഴുമ്പോള്‍ രാഷട്രീയത്തിന്റെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുന്നു. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണം പോലും പരാതിക്കാരനെ രേഖാമൂലം ബോധ്യപ്പെടുത്താന്‍ തയ്യാറാകുന്നില്ല.ഫയല്‍ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ഇതിനോടകം വിജിലന്‍സിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.