താരനിശ മുടങ്ങാതിരിക്കാന്‍ മരണവാർത്ത മറച്ചുവെച്ച് ടി.എ.റസാഖിനോട് അനാദരവ് കാട്ടിയെന്ന് അലി അക്ബർ

single-img
16 August 2016

436828-aliakbar-madrasa

മോഹനം എന്ന താരനിശയ്ക്ക് വേണ്ടി ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ചെന്ന ആരോപണവുമായി സംവിധായകന്‍ അലി അക്ബര്‍. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ടിഎ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് വൈകിപ്പിച്ചുവെന്നും അലി അക്ബര്‍ ആരോപിക്കുന്നു. ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ചത് കടുത്ത അനാദരവാണെന്നും സംസഥാനത്തിന്റെ എല്ലാ ബഹുമതികളും നല്‍കേണ്ട ടിഎ റസാഖിന് കോഴിക്കോടെ കലാകാരന്മാരും സിനിമ പ്രവര്‍ത്തകരും കാണിച്ചത് നീതിയല്ലെന്നും അലി അക്ബര്‍ പറഞ്ഞു.

ടി.എ റസാഖ് ഉള്‍പ്പെടെയുള്ള അവശകലാകാരന്മാരെ സഹായിക്കാനാണ് കോഴിക്കോട് മോഹനം എന്ന താരനിശ അരങ്ങേറിയത്. സൂപ്പര്‍ താരം മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങ് കൂടിയായിരുന്നു മോഹനം.

കരൾരോഗത്തെ തുടർന്ന് ചികിത്സയിലായി തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ. റസാഖ് (58) ഇന്നലെയാണു അന്തരിച്ചത്. 1958 ഏപ്രിൽ 25ന് മലപ്പുറം ജില്ലയിലെ കൊണ്്ടോട്ടിയിലാണ് ടി.എ. റസാഖ് ജനിച്ചത്. സ്കൂൾഘട്ടം മുതൽതന്നെ റസാഖ് നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ രചന, സംവിധാനം നിർവഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. എൺപതുകളുടെ മധ്യത്തിൽ സിനിമാലോകത്ത് എത്തിയ റസാഖ് ജീവിതഗന്ധിയായ കഥകൾ പറഞ്ഞു. താലോലം, സ്നേഹം, ബസ് കണ്്ടക്ടർ, പെൺപട്ടണം, പരുന്ത്, ഗസൽ, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തിൽ ഒരുവൻ, പെരുമഴക്കാലം തുടങ്ങിയ ഹിറ്റുകളാണ് സിനിമാലോകത്ത് റസാഖിനെ ശ്രദ്ധേയനാക്കിയത്.