യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തിട്ടില്ലെന്ന് ചെന്നിത്തല;മദ്യനയം കൂട്ടായി എടുത്ത തീരുമാനമെന്ന് സുധീരൻ,പ്രതിപക്ഷ നേതാവ് ഇടതുമുന്നണിയുടെ നയത്തെക്കുറിച്ചല്ല പറയേണ്ടതെന്ന് ടി.എൻ. പ്രതാപൻ

single-img
16 August 2016

14030907_585032741705432_1102803567_n
യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. മദ്യനയത്തിന് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. വിഷയത്തിൽ പാർട്ടി തിരുത്തൽ ആലോചിക്കണം. പാർട്ടി ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്‌തമാക്കുമെന്നും ചെന്നിത്തല അഭിമുഖ്യത്തിൽ പറയുന്നു.

അതേസമയം മദ്യനയം എല്ലാവരും കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചെന്നിത്തലയുമായി വിശദമായി സംസാരിക്കും. എടുത്തുചാടി അഭിപ്രായ പ്രകടനത്തിനില്ലെന്നും സുധീരൻ പറഞ്ഞു. ചർച്ച വന്നാൽ അപ്പോൾ അഭിപ്രായം പറയുമെന്നാണ് ചെന്നിത്തല പറഞ്ഞതെന്നാണ് താൻ മനസിലാക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു

ചെന്നിത്തലയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവ് ഇടതുമുന്നണിയുടെ നയത്തെക്കുറിച്ചല്ല പറയേണ്ടതെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ ദോഷമായത് മറ്റു ചില നയങ്ങളാണെന്നും പ്രതാപൻ പറഞ്ഞു.