ആറ് പേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

single-img
16 August 2016

death-doctor
മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ നിന്നാണ് സന്തോഷ് പോള്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു സ്ത്രീകളെയടക്കം ആറു പേരെ താന്‍ കൊലപ്പെടുത്തി തന്റെ ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ടുവെന്ന് ഡോക്ടര്‍ പോള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.

പൂണെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വഷണമാണ് ഡോ. സന്തോഷിലെത്തിയത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നുള്ള അവസാന കാള്‍ സന്തോഷിന്റെ നമ്പറിലേക്കായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മംഗള്‍ ജിദ്ധെയെ തട്ടികൊണ്ടുവന്ന് അമിതഡോസില്‍ മരുന്നു നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്‌സുമായ ജ്യോതി മണ്‍ട്രേ പൊലീസിന് മൊഴി നല്‍കി. 2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്.

എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നോ ഡോക്ടര്‍ക്ക് അവയവ കച്ചവട റാക്കറ്റുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.