അഭിലാഷ് വധം: അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം

single-img
16 August 2016

ABHILASH

തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവശിക്ഷ. ഒന്നാം പ്രതി ഷാന്റോ, രണ്ടാം പ്രതി ജിത്തു, മൂന്നാം പ്രതി ഡെന്നീസ്, നാലാം പ്രതി ശിവദാസ്, ഏഴാം പ്രതി രാജൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വാസുപുരത്ത് ബി.ജെ.പി യൂണിറ്റ് ആരംഭിച്ചതാണ് അഭിലാഷിനെ വധിക്കാനുള്ള കാരണം. മരിച്ച അഭിലാഷ് മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു. അടുത്ത കാലത്ത് അഭിലാഷ് ബി.ജെ.പിയിൽ ചേരുകയും ബി.എം.എസിന്റെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോ സ്‌റ്റാൻഡിലെ തന്നെ സഹഓട്ടോ ഡ്രൈവറായ രാജനാണ് അഭിലാഷിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നത്. ഈ സമയം ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ ബൈക്കിൽ വാളുമായി എത്തി ക്രൂരമായി അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഒന്നാം പ്രതി ഷാന്റോ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.