ഇന്ത്യാ-പാക് ബന്ധം വീണ്ടും വഷളാകുന്നു;പാകിസ്താനില്‍ പോവുക എന്നാല്‍ നരകത്തിലേക്ക്‌ പോവുന്നതിന് തുല്യമാണെന്ന് പ്രതിരോധ മന്ത്രി;പാക്കിസ്‌ഥാനിൽ നടക്കാനിരിക്കുന്ന സാർക്ക് ഉച്ചകോടിയിൽ അരുൺ ജയ്റ്റ്ലി പങ്കെടുത്തേക്കില്ല

single-img
16 August 2016

manoharപാകിസ്താനില്‍ പോവുക എന്നാല്‍ നരകത്തിലേക്ക്‌ പോവുന്നതിന് തുല്യമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമുണ്ടായി. നമ്മുടെ ജവാന്‍മാര്‍ അഞ്ചു ഭീകരരെ വധിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളില്‍ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടിവരുന്നു. പാകിസ്താനിലേക്കു പോകുന്നത് നരകത്തില്‍ പോകുന്നതിന് സമമാണെന്നും പരീക്കര്‍ പറഞ്ഞു.

അതേസമയം പാക്കിസ്‌ഥാനിൽ നടക്കാനിരിക്കുന്ന സാർക്ക് സാർക്ക് (ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ മേഖലാ സഹകരണത്തിനായുള്ള സംഘടന) രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. സാർക്ക് ഉച്ചകോടിയിൽ ആഭ്യന്തരമന്ത്രിതല ചർച്ചയിൽ കേന്ദ്രആഭ്യന്ത്രരമന്ത്രി രാജ്നാഥ് സിംഗ് അപമാനിതനായതിന്റെ പേരിലാണ് ബഹിഷ്കരണമെന്നാണ് സൂചന. പകരം കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഓഗസ്റ്റ് 25,26 തീയതികളിലാണ് ഇസ്ലാമാബാദിൽ ഉച്ചകോടി നടക്കുന്നത്.