മദ്യനയത്തില്‍ ചെന്നിത്തലയുടെ അഭിപ്രായം യുഡിഎഫിന്റേതാണോ എന്ന് വ്യക്തമാക്കണമെന്ന് എക്‌സൈസ് മന്ത്രി

single-img
16 August 2016

image_collash

കൊച്ചി: യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം ഗുണം ചെയ്‌തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് കോൺഗ്രസിന്റേയും യു.ഡി.എഫിന്റേതുമാണോയെന്ന് വ്യക്തമാക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. മദ്യനയത്തെ അനുകൂലിക്കുന്ന മുസ്ലീം ലീഗും ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കണമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കും. പരിഷ്‌കൃത നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യത്തിന് പ്രത്യേക ഔട്ട്‌ലറ്റുകള്‍ ഉണ്ടെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി 14 സെക്കന്റ് സ്ത്രീകളെ നോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണറുടെ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ നല്ല രീതിയില്‍ നോക്കിയാല്‍ മതിയെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ഏത് അക്രമങ്ങള്‍ക്കും കര്‍ശന നടപടിയെടുക്കെമെന്നും മന്ത്രി വ്യക്തമാക്കി.