കശ്മീരില്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ അഞ്ച് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

single-img
16 August 2016

kashmir-security-pti_650x400_51469173418

കശ്മീരിലെ ബദ്ഗാം ജില്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി .

ലാര്‍ക്കിപ്പോറ ഗ്രാമത്തില്‍ രണ്ട് യുവാക്കളെ സൈന്യം പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമാക്കിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാരെ സൈന്യം യാതൊരു പ്രകോപനവും കൂടാതെ വെടിവെയ്ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കശ്മീര്‍ നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ 39ാം ദിവസവും തുടരുകയാണ്. കശ്മീര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യന്‍ ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടക്കാനിരിക്കെയാണ് വെടിവെപ്പും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കശ്മീരില്‍ പല ഭാഗങ്ങളിലും തീവ്രവാദികളുടെ ആക്രമണ ശ്രമം നടന്നിരുന്നു. കശ്മീരില്‍ പ്രശസ്തമായ ഒരു സൂഫി ക്ഷേത്രത്തിനു സമീപം സിആര്‍പിഎഫും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യ വരിച്ചിരുന്നു.