രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ആഗസ്റ്റ് 15 “കരി ദിനം” ആചരിച്ച് ഹിന്ദുമഹാസഭ

single-img
15 August 2016

indian-flag---story-size_647_081515021254ഇന്ത്യൻ ഭരണഘടനയ്ക്കെതിരേ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ ആഗസ്റ്റ് 15 കരിദിനമായി ആചരിയ്ക്കുന്നു.മീററ്റിൽ ഹിന്ദു മഹാസഭ പ്രവർത്തകർ കരിങ്കൊടി ഉയർത്തി സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു.

ഭരണഘടനയിൽ ഇന്ത്യയെ മതേതരത്വ രാജ്യമായി പ്രഖ്യാപിച്ചതിനെതിരായാണു ഹിന്ദുമഹാസഭ കരിദിനം ആചരിയ്ക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ഗാന്ധിയും ജവഹർ ലാൽ നെഹ്രുവും മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ അനുവദിച്ചില്ലെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിച്ചില്ലെന്നും ഹിന്ദുമഹസഭ പറയുന്നു.കോടതി വിധി അനുസരിച്ച് 1987നു ശേഷം കരിദിനം ആചരിച്ചതിനു ഹിന്ദു മഹാസഭ നേതാക്കൾക്കെതിരേ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല