ഋഷിരാജ് സിങ്ങിന്റെ 14 സെക്കന്‍ഡ് നോട്ടം പ്രസ്താവനയ്ക്കെതിരേ മന്ത്രി ജയരാജൻ;ഋഷിരാജ് സിങ്ങിന്റെ പരാമർശം അരോചകം

single-img
15 August 2016

z_p24-kerala

14 സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന അരോചകമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. ഇക്കാര്യം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.

ചാര്‍ട്ടേ‍‍‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും 14 സെക്കന്‍ഡ് നോക്കിയാൽ കേസെടുക്കാമെന്നുള്ള നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നത്.