ഇന്ത്യയെ മഹത്തരമാക്കുക എന്നതാണു നമ്മുടെ കടമയെന്ന് പ്രധാനമന്ത്രി;പാകിസ്താന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണം

single-img
15 August 2016

narendramodi-U10141039229unE--621x414@LiveMint

കരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തില്‍നിന്നും യുവാക്കള്‍ പിന്‍മാറണമെന്നും മോദി പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കുകയെന്നതാണു നമ്മുടെ കടമ. സ്വരാജ്യത്തില്‍നിന്നു സുരാജ്യത്തിലേക്കു മാറണം. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ 125 കോടി ജനങ്ങളും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതിൽ പുരോഗതിയുണ്ടായി. ജനവികാരം മാനിച്ചായിരിക്കണം ഭരണം നടത്തേണ്ടത്. സാധാരണക്കാരന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എൻഡിഎ സർക്കാർ നിലവിൽവന്ന ശേഷം റെയിൽവേ, പാസ്പോർട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊർജോത്പാദനത്തിലും സൗരോർജ ഉത്പാദനത്തിലും വൻ കുതിപ്പാണ് ഉണ്ടായത്. വൈദ്യുതി ഇല്ലാത്ത 10000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതായും സർക്കാരിന്റെ നേട്ടമായി മോദി ചൂണ്ടിക്കാട്ടി.