ഞായറാഴ്ചകളിൽ ഇനി ബി.എസ്.എൻ.എല്ലിൽ നിന്ന് സൗജന്യമായി ഇന്ത്യയിൽ എവിടേയ്ക്കും കോളുകൾ വിളിയ്ക്കാം;സ്വാതന്ത്ര്യദിനത്തിലും കോളുകൾ സൗജന്യം

single-img
15 August 2016

landline-phoneഎല്ലാ ഞായറാഴ്ചകളിലും രാജ്യത്താകമാനമുള്ള ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്ത്യയിലെ ഏത് ലാന്‍ഡ്-മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും 24 മണിക്കൂര്‍ വിളിക്കാം.സ്വാതന്ത്ര്യദിനമായ ഇന്നും 24 മണിക്കൂര്‍ ബി.എസ്.എൻ.എല്ലിന്റെ സൗജന്യം ആസ്വദിയ്ക്കാം.നിലവില്‍ രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴു മണി വരെ സൗജന്യ നിരക്കില്‍ വിളിക്കാനുള്ള സേവനം ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈനില്‍ ലഭ്യമാണ്. രാത്രിയിലുള്ള സൗജന്യ സേവനത്തിന് പുറമെയാണ് ഞായറാഴ്ചകളിലെ സേവനം.

പുതിയ ഉപഭോക്താക്കള്‍ക്കായി മാസം 49 രൂപ വാടക തോതില്‍ സ്ഥിരം ലാന്‍ഡ്ലൈന്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഇത് ആദ്യത്തെ ആറു മാസത്തേക്കാണ്. അതിനു ശേഷം ഉപഭോക്താവിന്‍െറ ഇഷ്ടപ്രകാരം പ്ളാനില്‍ മാറ്റം വരുത്താമെന്നും ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.