ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

single-img
12 August 2016

taxi-759

ഡൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്.

നിരോധനത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ടൊയോട്ട, മഹീന്ദ്ര തുടങ്ങി നിരവധി വാഹന ഉടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിലക്ക് പിന്‍വലിച്ചത്.

കഴിഞ്ഞ വർഷമാണ് 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്.