ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി

single-img
12 August 2016

SNC-Lavalin

ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കുകയാണെന്നാണ് ഇതേക്കുറിച്ച് കോടതിയിൽ സി.ബി.ഐ നൽകിയ വിശദീകരണം.

2013 നവംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്ത് സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കീഴ്‌കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നാണ് സി.ബി.ഐ വാദം.