എടിഎം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനകേന്ദ്രം ബള്‍ഗേറിയയെന്ന് ഗബ്രിയേല്‍ മരിയന്‍; സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്ന് പ്രതി

single-img
12 August 2016

13977976_582892228586150_632441972_o
ഹൈടെക് എടിഎം തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം ബൾഗേറിയ കേന്ദ്രമാക്കിയെന്നു പിടിയിലായ ഗബ്രിയേൽ മരിയൻ പൊലീസിനു മൊഴിനൽകി.അതീവ സാങ്കേതിക പരിജ്ഞാനമുള്ളവരടങ്ങിയ സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും വെള്ളന്മയമ്പലത്തെ എടിഎമ്മില്‍ നിന്നുമാത്രം 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. ബാങ്ക് നെറ്റ് വര്‍ക്കിലേക്കുള്ള കോഡും മനസിലാക്കിയെന്നും ഗബ്രിയേല്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മുഴുവന്‍ എസ്ബിടി എടിഎമ്മുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങി.
തലസ്ഥാനത്തെ എടിഎം തട്ടിപ്പ് സംഘത്തില്‍ ഒരു റുമേനിയക്കാരന്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു. മുംബൈയില്‍ തങ്ങി തട്ടിപ്പ് തുടരുന്നത് അഞ്ചാമനാണെന്ന് മരിയന്‍ ഗബ്രിയേല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.