സെല്‍ഫി ഭ്രമം മൂത്ത് മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി;യുവാവിന് പിഴ 25,000 രൂപ

single-img
11 August 2016

selfi-with-cobra

മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി പകര്‍ത്തിയ യുവാവിന് പിഴ 25,000 രൂപ. ഗുജറാത്ത് വഡോദര സ്വദേശിയായ യാശേഷ് ബരോട്ടിനാണ് ഒരു സെല്‍ഫി പകര്‍ത്തിയതിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴയൊടുക്കേണ്ടി വന്നത്.

മൂര്‍ഖന്‍ പാമ്പിനൊപ്പമാണ് യുവാവ് സെല്‍ഫി എടുത്തത്. സെല്‍ഫി എടുക്കുക മാത്രമല്ല 1000 രൂപയ്ക്ക് മൂര്‍ഖനെ വില്‍പ്പനയ്‌ക്കെന്ന അടിക്കുറിപ്പും നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കൂടുതല്‍ ലൈക്കും ഷെയറും കിട്ടാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. ഇവര്‍ ചിത്രം സഹിതം വനംവകുപ്പിനു പരാതി നല്‍കി. ഇയാള്‍ക്കെതിരെ വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വനസംരക്ഷണ നിയമപ്രകാരമാണ് ഇയള്‍ക്കെതിരെ 25000 രൂപ പിഴ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.